Thursday, April 8, 2010

മരിക്കാത്ത ഓർമ്മകൾ-28

“എന്താടാ അവൾ പറഞ്ഞത് ? ”
ആ ശബ്ദം കേട്ട് ഞാൻ ഞെട്ടി കാരണം അതിന്റെ ഉടമ സുന്ദരനായിരുന്നു,സുന്ദരൻ എന്റെ അയൽപ്പക്കകാരൻ ആണെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ അതു തന്നെയാണ് എന്റെ നടുക്കത്തിന് കാരണവും.
“ഏയ്….. അങ്ങനെ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല “
“അങ്ങനല്ലല്ലോ…, …ഉം ? “
“എന്റെ സുന്ദരാ നിന്റെ മനസ്സിൽ വേറെ ഒന്നുമില്ലെ, ഒരാണും പെണ്ണും സംസാരിച്ചാൽ അത് പ്രേമമാണ് മാങ്ങാത്തൊലിയാണ്……”
“അതിന് നീ എന്തിനാ ചൂടാകുന്നത് ? “
“ചൂടായതല്ല…. സ്പെഷ്യൽ ചെലവ് ചെയ്യണം എന്ന് അവൾ പറഞ്ഞു”
രാധികയുടെ കാര്യത്തിൽ ആദ്യം പറഞ്ഞ കള്ളം അതുപിന്നെ പല അവസരത്തിലും പലരോടും ആവർത്തിച്ചു……
“ഓ എന്ന് “
“ഇനീ സമാധാനമായിട്ട് ഉറങ്ങുമായിരിക്കും… ചുമ്മതല്ലടാ നീ നരന്തുപോലെ ഇരിക്കുന്നത് മനസ്സ് നന്നാക്ക് എന്നാലെ ശരീരം നന്നാകു”
“അളിയാ നിന്റെ ഈ വിശധീകരണം കേൾക്കുമ്പോൾ എന്തോ ഒരു ഇതുപോലെ തോന്നുന്നു….. ങാ സൂക്ഷിച്ചാൽ ദുഖിക്കേണ്ട “
അവന്റെ അർത്ഥം വച്ചുള്ള സംസാരവും അവസാനത്തെ ഉപദേശവും രാധികയുടെ ചോദ്യത്തിന്റെ ഇമ്പാൿറ്റ്തന്നെ ഇല്ലാതാക്കി, ഛെ… ദരിദ്രവാസി. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്ണ് ഇങ്ങനെ ചോദിക്കുന്നത്…..സിനിമയിൽ കാണുന്നപോലെ മേഘങ്ങൾക്കിടയിലൂടെ ഒഴുകി നടക്കുന്നതും വെള്ളരിപ്രാവുകൾ ചുറ്റും പറക്കുന്നതും പലനിറത്തിലുള്ള സാരി നീളത്തിൽ വീശയടിക്കുന്നതും, ഒരു ഡസൻ തരുണികൾ കളർഫുൾ ഡ്രസ്സിൽ ഡാൻസ് കളിക്കുന്നതും അതിന് അഴകേകാൻ കുറെ കരുമാടിക്കുട്ടന്മാർ കൂടെ ആടുന്നതും ഒക്കെ സ്വപ്നം കാണേണ്ട നേരത്താണ് ഈ മാർക്കാണ്ഡേയൻ ഉപദേശവുമായി വന്നിരിക്കുന്നത്… നശിപ്പിച്ച് കളഞ്ഞില്ലെ…. ഒരു പ്രിയൻ-ലാൽ പടം പൊളിച്ചടിക്കയ്പോലെ ആല്ലെ എന്റെ സന്തോഷങ്ങളുടെ അടിത്തറ ഇളക്കിയത്…. അതും ഒറ്റക്കമന്റിൽ… സാല ഏക് മഛർ, ഏക് മഛർനെ ആത്മികോ ഹിജഡ ബനാദിയ…. ഇവന്റെ കൌഡില്ല്യ ബുദ്ധിക്ക് വീട്ടിലെങ്ങാനും അറിയിച്ചാൽ ഓർത്തപ്പോൾതന്നെ രോമാഞ്ചം….. എന്റെ മുഖത്ത് നവരസങ്ങൾ മിന്നിമറഞ്ഞു..
“ഉം…. എന്നാപറ്റി ഭവാനിയമ്മയെ ഓർത്തോ…”
ദൈവമേ ഇവൻ മനസ്സിലെ കാര്യങ്ങൾ അതുപോലെ വിളിച്ച് പറയുന്നല്ലോ…
“ഉം… നിന്റെ നാക്കിൽ നിന്നും വേണ്ടാദീനം എഴുന്നള്ളിച്ചാൽ….”
“ഞാനൊന്നും പറയുന്നില്ലെ…”
സുന്ദരൻ തിരികെനടന്നു, അവൾ പോയ വഴിയിലേയ്ക്ക് തന്നെ ഞാൻ നോക്കിനിന്നു, അന്ന് സുന്ദരനോട് ഇവളെ പൊക്കും എന്ന് താമശയ്ക്കാണ് പറഞ്ഞതെങ്കിലും മനസ്സിന്റെ കോണിൽ എവിടെയോ അതിന്റെ ചലനങ്ങൾ ഉണ്ടായിരുന്നിരിക്കണം, അവളെ ആഗ്രഹിച്ചിരുന്നിരിക്കണം അല്ലെങ്കിൽ ഇത്രയും സന്തോഷം ഉണ്ടാവില്ല… പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ. ആ സന്തോഷം പങ്കുവയ്ക്കാൻപറ്റിയ ഒരാൾ ഇല്ലായിരുന്നു എന്നതാണ് സത്യം, സുന്ദരനും സുശീലനും ഉണ്ണിച്ചേട്ടനും ഒക്കെ ഉണ്ടെങ്കിലും എന്തോ ഈ സന്തോഷം അവരുമായി പങ്കുവയ്ക്കാൻ എനിക്കാവുമായിരുന്നില്ല. വീട്ടിൽ അറിഞ്ഞാൽ പിന്നെ ജീവിതത്തിന്റെ ഗതി തന്നെ മാറിപ്പോകും. പക്ഷേ എനിക്ക് എന്റെ പ്രണയം സംരക്ഷിച്ചേ പറ്റു. ഒരു കാമുകന്റെ ആധിയും വ്യാധിയും എന്നെ പിടികൂടുന്നത് ഞാനറിഞ്ഞു.
പിന്നീട് എന്റെ ജീവിത രീതികൾക്ക് മാറ്റംവന്നുതുടങ്ങി, ഓഫീസിലെ ജീവിതം തരക്കേടില്ലാതെ പൊകുന്നതിനാൽ ഭാവിയെകുറിച്ചുള്ള ചിന്ത തൽക്കാലം എന്നെ അലട്ടിയിരുന്നില്ല്ല എന്നത് സത്യമായിരുന്നു.പിന്നിടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ വീടിന്റെ വാതിൽക്കൽ കൂടെയായിരുന്നു രാധിക ജോലിയും കഴിഞ്ഞ് വരുന്നത്, ഒരുസ്വാഭാവിക സന്ദർശനം എന്നപോലെ അവൾ ഞങ്ങളുടെ റൂമിൽ മുഖം കാട്ടിയിരുന്നു. അല്ലെങ്കിൽ എന്നെ കണ്ടിരുന്നു എന്നും പറയാം എന്നിൽ നിന്നും അനുകൂല മറുപടി ഒന്നും ഉണ്ടായില്ല എങ്കിലും അവൾക്ക് ഉറപ്പായിരുന്നു ഞാൻ “വീണു” എന്നത്, അത് എന്റെ ബോഡീലാംഗ്വേജിന്നും അവൾ അറിഞ്ഞിരുന്നു. ഒരു ദിവസം രാവിലെ തന്നെ ഡോർ നോക്ക് ചെയ്യുന്നത് കേട്ട് ഞാൻ ഉണർന്നു. ഇങ്ങനെ പറയാൻ കാരണം പുലർച്ചെയുള്ള ഡോറിലെ തട്ടുകൾ ഞങ്ങൾ കേൾക്കാറില്ല, പുതപ്പിന്റെ ഉള്ളിൽ നിന്നും പുറത്തേയ്ക്ക് നീളുന്നതല മറ്റുള്ളവർ ഉണർന്നില്ല എന്ന് ഉറപ്പാകുമ്പോൾ ഉൾവലിയുന്നതായിരുന്നു ഞങ്ങൾക്കിടയിലെ കീഴ്വഴക്കം. അവളുടെ ചിന്തകൾ രാവും പകലും എന്നെ ഇടപ്പള്ളിയാക്കുമ്പോൾ ഞാൻ എങ്ങനെ ഉറങ്ങും നിദ്രാവിഹീനങ്ങളല്ലോ എന്നും അവന്റെ രാവുകൾ എന്ന് കവി മാറ്റി എഴുതിയേനെ എന്റെ അവസ്ഥ കണ്ടിരുന്നെങ്കിൽ. രണ്ടും കല്പിച്ച് ഞാൻ കിടക്കവിട്ടു, രാക്ഷസഭാവം പൂണ്ട എന്റെ തലമുടി ആളെ പേടിപ്പിക്കാതിരിക്കാൻ ഒതുക്കിവച്ചു. വാതിൽ തുറന്ന ഞാൻ ഞെട്ടി മുന്നിൽ രാധിക…….
“എണീറ്റതെ ഉള്ളു ? “
“ഉം…. എന്താരാവിലെ….”
“ഇതിലെ പോയപ്പോൾ കയറിയന്നെ ഉള്ളു “
“ഒരു മിനിട്ട് ഞാൻ കാപ്പി ഇടാം..”
ഞാൻ അടുക്കളയിലേയ്ക്ക് കയറി പിറകെ അവളും, അവൾ എന്റെ കണ്ണിൽ നോക്കി നിന്നു എനിക്ക് അവളുടെ മിഴികളിൽ ഏറെനേരം നോക്കാനുള്ള ആമ്പിയർ ഇല്ല എന്ന് ഞാനറിഞ്ഞു അപ്രതീക്ഷിതമായ അവളുടെ നീക്കം എന്നെ ഞെട്ടിച്ചുകളഞ്ഞു……..

7 comments:

പട്ടേപ്പാടം റാംജി said...

ഒരു പ്രിയൻ-ലാൽ പടം പൊളിച്ചടിക്കയ്പോലെ ആല്ലെ എന്റെ സന്തോഷങ്ങളുടെ അടിത്തറ ഇളക്കിയത്…

പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ എപ്പോഴും ഞെട്ടിക്കും.
എന്തിനാ അവള്‍ വന്നത്?

വെള്ളത്തൂവൽ said...

താമസിക്കാതെ പറയാം റാം ജീ.......വായനയ്ക്ക് നന്ദി വീണ്ടും വരുക.

ഗീത said...

കഥ ഖണ്ഡശ്ശ: ആണോ?
അപ്പോള്‍ ബാക്കി വരട്ടേ.

വെള്ളത്തൂവൽ said...

വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി ഗീതേച്ചി, വീണ്ടും വരുക.

വീകെ said...

അവൾ എന്താ ചെയ്തത്... അതു പറ...

ഖണ്ഡിക തിരിച്ചെഴുതിയാൽ വായിക്കാൻ കുറച്ചെളുപ്പമാകും..
ആശംസകൾ....

ദിവാരേട്ടN said...

മുന്പ് ഇത് വായിക്കുമായിരുന്നു. പിന്നീട് എപ്പോഴോ ലിങ്ക് നഷ്ടപ്പെട്ടു. ഇപ്പോള്‍ കമന്റില്‍ നിന്നും ആണ് കിട്ടിയത്. സുഖമുള്ള വായന തരുന്നു. ആശംസകള്‍.

വെള്ളത്തൂവൽ said...

വീ.കെ, വായനയ്ക്ക് നന്ദി, താമസിക്കാതെ പറയാം, ദിവാരേട്ട, ഈ വരവിനും, അഭിപ്രായത്തിനും നന്ദി.29മത്തെ ഭാഗം അണ്ടർ ടൈപ്പിംഗ്........